VARNOTSAVAM – ALL KERALA PAINTING COMPETITION 2026
OCTOBER 25 SUNDAY MORING 9.30 AM @ ERNAKULATHAPPAN GROUNDS ERNAKULAM.


- Published in Uncategorized
Hon’ble Minister Nara Lokesh, Minister for Human Resources Development (HRD), Information Technology (IT), Electronics & Communications, and Real-Time Governance (RTGS)
C.G. Rajagopal (Muthu), & Prakash Babu (Secretary KIBF)



- Published in Uncategorized
ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം- ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ
ജീവിതത്തിൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ പറ്റാതെ, മായ തന്നെ ജീവിതം എന്ന രീതിയിലേക്ക് AI ലോകത്തെ നയിക്കുന്നുവെന്നു ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ.
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണത്തോട് അനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ “ഡിജിറ്റൽ യുഗത്തിലെ മനുഷ്യാവകാശങ്ങൾ: സ്വകാര്യത, AI, ഭരണകൂടത്തിന്റെ ഉത്തരവാദിത്തം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണും, മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ.
അക്ഷരങ്ങളെയും, ലോകത്തിൻ്റെ നന്മയേയും നിയമത്തിൻ്റെ കണ്ണിലൂടെ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണയ്യർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ തന്നെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണ സമ്മേളനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
ആളുകൾ സ്മാർട്ട് അല്ലാതായി തുടങ്ങുമ്പോൾ മെഷീനുകൾ കൂടുതൽ സ്മാർട്ട് ആയി തുടങ്ങും. ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫേസസ് (BCI) ലോകം ഭരിക്കുന്ന കാലം വിദൂരമല്ല. എ.ഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾക്ക് വിദ്യാർത്ഥികളുടെ പെരുമാറ്റം നിരീക്ഷിക്കാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും സാധിക്കും. അങ്ങനെ അവരെ കൂടുതൽ കൃത്യമായി പഠനവിഷയങ്ങളിൽ ഫോക്കസ് ചെയ്യാനും, മികച്ച വ്യക്തിത്വങ്ങൾ ആക്കി മാറ്റാനും എ.ഐക്ക് സാധിക്കും. ഭാവിയിൽ നിങ്ങൾ എന്ത് തീരുമാനങ്ങൾ എടുക്കണമെന്നത് പ്രവചിച്ച് നടപ്പിലാക്കാനും ഇത് മുതിരും. എന്നാൽ അത് മുന്നോട്ട് വയ്ക്കുന്ന, അഥവാ നൽകുന്ന ആശയങ്ങൾ ലോകനന്മയ്ക്ക് പകരം നാശത്തിനാണ് എങ്കിൽ അതിൻ്റെ ഭവിഷ്യത്ത് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ചാറ്റ് ജിപിടിയിൽ നിങ്ങൾ തിരയുന്ന ഓരോ കാര്യങ്ങളും അത് അതിൻ്റെ ലോഗുകളിൽ ഓർത്ത് വച്ച്, നിങ്ങളെ അതിൻ്റെ വഴിക്ക് നയിക്കും.
Right to privacy, Right to be forgotten, Right to access and information, Right to disconnect, Right to Nominate തുടങ്ങിയ അവകാശങ്ങൾ പലതുണ്ടെങ്കിലും അതിനെല്ലാം പരിമിതികളും ഉണ്ട്. ഇതെല്ലാം ഇന്നത്തെ കാലത്തെ വെല്ലുവിളികളാണ്.
ജനാധിപത്യത്തെ തടസ്സപ്പെടുത്തുവാനും ഇതിന് സാധിക്കും. ആസ്ട്രോടർഫിംഗ് (Astroturfing) വഴി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി രാഷ്ട്രീയമോ വാണിജ്യപരമോ ആയ താൽപ്പര്യമുള്ളവർക്ക് കൃത്രിമമായ ജനകീയ മുന്നേറ്റങ്ങളെ സൃഷ്ടിക്കാൻ സാധിക്കും. അതാണ് നാം ഇന്ന് കാണുന്ന മുന്നേറ്റങ്ങൾ എന്ന പേരിൽ കാണുന്ന സൃഷ്ടികളിൽ പലതും.
ഇതെല്ലാം കാരണം ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. Fact check ചെയ്യാതെ ഒന്നും തന്നെ മുഖവിലക്ക് എടുക്കുവാൻ സാധിക്കാത്ത തരത്തിലേക്കാണ് ലോകം പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആദ്യവർഷത്തെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആയിരുന്നു എന്ന് സ്വാഗത പ്രസംഗത്തിൽ അഡ്വ.എൻ. ഡി.പ്രേമചന്ദ്രൻ ഓർമ്മിപ്പിച്ചു.
നിയമവും, അക്ഷരങ്ങളും, അനുകമ്പയും ഒരേ പോലെ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്ന് അധ്യക്ഷ പ്രസംഗത്തിൽ ജസ്റ്റിസ്. പി.എസ്. ഗോപിനാഥൻ പറഞ്ഞു.
പുസ്തകോത്സവ സമിതിയുടെ മുൻ ചെയർമാനും, കേരള ഹൈക്കോടതി ജസ്റ്റിസുമായിട്ടുള്ള പി.എസ്.ഗോപിനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ സ്വാഗതവും, പുസ്തകോത്സവ സമിതിയുടെ ചെയർമാനും, ഷിപ്പ് യാർഡ് മുൻ ചെയർമാനുമായ ഡോ.മധു എസ് നായർ ആശംസയും, ജനറൽ സെക്രട്ടറി ഇ.എം.ഹരിദാസ് കൃതജ്ഞതയും നേർന്നു.
ഒക്ടോബർ 30 മുതൽ നവംബർ 8 വരെയുള്ള പത്ത് ദിവസങ്ങളിൽ കൊച്ചി എറണാകുളത്തപ്പൻ മൈതാനത്ത് വച്ചാണ് 29 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.























- Published in Uncategorized
Sree Narayana Vidyapeetam public School Tripunithura-ൽ കുട്ടികളുടെ പുസ്തകോത്സവം. ഓരോ ക്ലാസ്സിലും പുസ്തകങ്ങൾ ഒരുക്കിയിരുന്നു.
- Published in Uncategorized
ലീലാമധുരം@ Bhavan’s Eroor
- Published in Uncategorized
മട്ടാഞ്ചേരി തിരുമല ദേവസ്വം ഹൈസ്കൂൾ വേദിയിൽ DEO Incharge പുസ്തകോത്സവം ഉത്ഘാടാനം ചെയ്തു.
- Published in Uncategorized
ഗവണ്മെന്റ് ടെക്നിക്കൽ ഹൈ സ്കൂൾമുളന്തുരുത്തിയിൽ 24/09/26 Thursday ravile 10.30 am. കുട്ടികളുടെ പുസ്തകോത്സവം വായനമധുരം പരിപാടിയും നടത്തി..
- Published in Uncategorized
GOVT. TECHNICAL HIGH SCHOOL, MULANTHURUTY
CHILDREN’S BOOK FESTIVAL AND VAYANAMADURAM FUNCTION 24/09/2026

- Published in Uncategorized
SIVAGIRI VIDYANIKETHAN ALUVA,
CHILDRENS BOOK FESTIVAL AND VAYANAMADURM FUNCTION 25/09/2025 –

- Published in Uncategorized
LEELAVATHY TEACHER MESSAGE
- Published in Uncategorized


























