കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയിന് തൂഫാനുമായി സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന “വായന ലഹരിയാക്കൂ” പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ ആർ നിഷാന്തിനി നിർവഹിച്ചു. മുന്‍ സംസ്കൃൃത സര്‍വ്വകാലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.അനു ജോസഫ്, ജി കെ പിള്ള തെക്കേടത്തു, ബെസ്സി ലാലന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന എം.എ. കൃഷ്ണന് അനുസ്മരണത്തില്‍ എം.എല്‍. രമേഷ്, പി.കെ. വിജയരാഘവന്, എം. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തനിത്യങ്ങള്‍ അരങ്ങേറി.
ഇന്ന് (നവംബര്‍ 6 വെള്ളിയാഴ്ച) സമകാലികപ്രശ്നങ്ങളില്‍ മാദ്ധ്യമങ്ങളുടെ സമീപനം എന്ന വിഷയത്തില്‍ ഡോ. കെ. എസ്. രാധാകൃഷ്ണനും വടയാര്‍ സുനിലും തമ്മിലുള്ള സംവാദം നടക്കും. തുടര്‍ന്ന് എന്‍.എന്‍. കക്കാട് അനുസ്മരണം. വൈകീട്ട് 5.00൹ ബാലാമണിയമ്മ പുരസ്കാരസമര്‍പ്പണം ടി. പദ്മനാഭന് നിര്‍വ്വഹിക്കും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസാംസ്കാരിക പരിപാടികള്‍ നടക്കും.
ഐ.എസ്.ആർ.ഒ. അണിയിച്ചൊരുക്കിയ സ്പേസ്-ഓണ്‍-വീല്‍സ് എന്ന പ്രദര്‍ശനവാഹനം ഇന്നു (വെള്ളിയാഴ്ച) കൂടി പുസ്തകോത്സവനഗരിയില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങളുടെ പരിണാമം, ഐ.എസ്.ആർ.ഒ.യുടെ പ്രധാന ദൗത്യങ്ങൾ, ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടെയും ചെറുമാതൃകകൾ, ഭാവി ബഹിരാകാശ ദൗത്യങ്ങൾ, ഉപഗ്രഹങ്ങളുടെ പ്രവർത്തനവും ഉപയോഗവും, ചന്ദ്രയാൻ-മംഗൾയാൻ മാതൃകകൾ, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടു ലോഞ്ച് പാഡുകളുടെ മാതൃകകള്‍ എന്നിവയാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ പഠന താത്പര്യവും ശാസ്ത്രബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശന വാഹനം തിരുവനന്തപുരത്തു നിന്നും എത്തിച്ചട്ടുള്ളതെന്ന് പുസ്തകോത്സവസമിതി പ്രസിഡണ്ട് ഇ.എന്‍.നന്ദകുമാര്‍ അറിയിച്ചു.












