കൊച്ചി : കാലം കഴിയുന്തോറും വിവിധ മാനങ്ങൾ കൈവരിക്കുന്നവയാണ് ബാലാമണിയമ്മയുടെ രചനകൾ എന്ന് പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം പ്രഫ. എസ്.കെ.വസന്തന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ എൻ നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഹിന്ദി സാഹിത്യകാരി ഡോ സൂര്യബാല മുഖ്യാതിഥിയായി. ബാലാമണിയമ്മ അനുസ്മരണ പ്രഭാഷണം ശ്രീകുമാർ മുഖത്തല നിർവഹിച്ചു. ഡോ സുലോചന നാലപ്പാട്ട്, പ്രഫ. എസ്.കെ. വസന്തൻ, ലിജി ഭരത്, അമ്പിളി മനോജ് എന്നിവർ പ്രസംഗിച്ചു.
എൻ.എൻ.കക്കാട് അനുസ്മരണ ചടങ്ങിൽ ഡോ ടി. എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം പ്രഫ. എസ്.കെ.വസന്തന് എഴുത്തുകാരൻ ടി.പത്മനാഭൻ സമ്മാനിക്കുന്നു.
































