ഐ.എസ്.ആർ.ഒ. അണിയിച്ചൊരുക്കിയ സ്പേസ്-ഓണ്‍-വീല്‍സ് എന്ന പ്രദര്‍ശനവാഹനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമായി. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങളുടെ പരിണാമം, ഐ.എസ്.ആർ.ഒ.യുടെ പ്രധാന ദൗത്യങ്ങൾ, ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടെയും ചെറുമാതൃകകൾ, ഭാവി ബഹിരാകാശ ദൗത്യങ്ങൾ, ഉപഗ്രഹങ്ങളുടെ പ്രവർത്തനവും ഉപയോഗവും, ചന്ദ്രയാൻ-മംഗൾയാൻ മാതൃകകൾ, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടു ലോഞ്ച് പാഡുകളുടെ മാതൃകകള്‍ എന്നിവയാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ പഠന താത്പര്യവും ശാസ്ത്രബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശന വാഹനം തിരുവനന്തപുരത്തു നിന്നും എത്തിച്ചട്ടുള്ളതെന്നും ഇത് വെള്ളിയാഴ്ച വരെ പുസ്തകോത്സവനഗരിയില്‍ ഉണ്ടായിരിക്കുമെന്നും പുസ്തകോത്സവസമിതി പ്രസിഡണ്ട് ഇ.എന്‍.നന്ദകുമാര്‍ അറിയിച്ചു.
എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതു ലക്ഷ്യമിട്ട് പുസ്തകോത്സവവേദിയില്‍ സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനോത്സവത്തില്‍ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുമായി വിദ്യാര്‍ത്ഥികളുടെ സംവാദവും എല്ലാ ദിവസവും ഒരുക്കിയിട്ടുണ്ട്.
പുസ്തകോത്സവത്തിന്റെ ഭാഗമായി ഭരണഘടനയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയെപ്പറ്റിയുള്ള ചര്‍ച്ച ദേശീയ ലോ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ ഏകത്വം എന്നത് നമ്മളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. ഇന്ത്യൻ ഭരണഘടന മനുഷ്യരാൽ നിർമ്മിതമാണ്, ആയതിനാൽ തന്നെ അതിൽ പലപ്പോഴും ആവശ്യമുള്ള, നിയമപരമായ കൂട്ടിച്ചേർത്തലുകൾ നടത്തിയിട്ടുണ്ട്. ആദി ശങ്കരാചാര്യൻ്റെ ആശയങ്ങളും, ദർശനങ്ങളും, വീക്ഷണങ്ങളും പലയിടത്തും ഭരണഘടനയിൽ അപാരമായ കൃത്യത നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലുള്ള ജനങ്ങൾ ഭരണഘടനയെ എന്നും കൈയ്യിൽ മുറുകെ പിടിച്ചവരാണ്. അതിലുള്ള ആത്മീയത വിട്ടു കളയാതെ മുന്നോട്ട് കൊണ്ട് പോകാൻ അവർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഏകദേശം 1946 മുതൽ 1949 വരെയുള്ള കാലയളവിൽ കൂടിയ Constituent Assembly of India യുടെ വീക്ഷണം ഇത്രയും കാലങ്ങൾ കഴിഞ്ഞും മഹത്തരമായി നില നിൽക്കുന്നത് ഇത് ഭാരതമായത് കൊണ്ടാണ്. 24 രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നും മികച്ച ഭാഗങ്ങള്‍ കടമെടുത്ത് പൂര്‍ത്തിയാക്കിയ നമ്മുടെ ഭരണഘടനയ്ക്ക് നൂറ്റാണ്ടുകള്‍ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് ജസ്റ്റിന് ദേവന് രാമചന്ദ്രന് പറഞ്ഞു. ഓരോ പൗരന്റേയും ഉത്തരവാദിത്തങ്ങള്‍ ഭരണഘടന കൃത്യമായി നിര് വ്വചിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. കാലാകാലങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഭരണഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഭരണഘടനയിൽ ഒന്നും നേരിട്ട് define ചെയ്യുകയല്ല, മറിച്ച് അത് എങ്ങനെയൊക്കെ ആകാം എന്നത് പറഞ്ഞു വച്ചിരിക്കുകയാണ്. ആയത് കൊണ്ട് തന്നെ ഇന്നത്തെ സമൂഹത്തിന് വേണ്ട മാറ്റങ്ങൾ കൂട്ടിച്ചേർക്കാൻ തക്കതാണ് നമ്മുടെ ഭരണഘടന എന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിൽ ആരും ചെറിയവനോ വലിയവനോ അല്ലെന്നും എല്ലാവരും രാജാവും രാജ്നിയും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും ഒരേ നിയമം ഇവിടെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബിന്ദു നമ്പ്യാര്‍, ജോസഫ് സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
മതഭീകരവാദവും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സുനില്‍ തീരഭൂമി മോഡറേറ്ററായിരുന്നു. ഷാജിത അസീസ്, ഷാരോണ്‍ സാപിയന്‍, ഫസല്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. മതനിരാസവും മൂല്യച്യുതിയും എന്ന വിഷയത്തില്‍ എറണാകുളം അഹമ്മദീയ മുസ്ലീം ജമായത്തിന്റെ ആഭിമുഖ്യത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.
നവംബര്‍ 4: ഇന്ന് വൈകീട്ട് 5.00൹ മുഖ്യമന്ത്രി വി.ഡി. സതീശന് 10-ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകാരി ശ്രീകുമാരി രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സ്വീഡിഷ്-ഐസ്ലാന്റിക് ഗ്രന്ഥകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ബ്യോര്‍ഗ് അര്നഡോട്ടിര് മുഖ്യാതിഥിയാകും. വൈകീട്ട് 6.00൹ വരികളും സംഗീതവും എന്ന വിഷയത്തില്‍ സംഗീതസംവിധായകരായ ബിജിപാല്‍, ബി.കെ. ഹരിനാരായണന് എന്നിവര്‍ ചര്‍ച്ച നയിക്കും. തുടര്‍ന്ന് കലാസാംസ്കാരിക പരിപാടികള്‍ നടക്കും. നവംബർ 8 വരെയാണ് എറണാകുളത്തപ്പൻ മൈതാനത്ത് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.
ഭരണഘടന : കാലാതീതമായ മഹത്തായ പൈതൃകം – ജസ്റ്റിസ് ദിനേശ് മഹേശ്വരി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള സംവാദത്തിൽ ഭരണഘടന കാലാതീതമായ പൈതൃകമാണെന്ന് ദേശീയ ലോ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്നത് നമ്മളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. ഇന്ത്യൻ ഭരണഘടന മനുഷ്യരാൽ നിർമ്മിതമാണ്, ആയതിനാൽ തന്നെ അതിൽ പലപ്പോഴും ആവശ്യമുള്ള, നിയമപരമായ കൂട്ടിച്ചേർത്തലുകൾ നടത്തിയിട്ടുണ്ട്. ആദി ശങ്കരാചാര്യൻ്റെ ആശയങ്ങളും, ദർശനങ്ങളും, വീക്ഷണങ്ങളും പലയിടത്തും ഭരണഘടനയിൽ അപാരമായ കൃത്യത നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലുള്ള ജനങ്ങൾ ഭരണഘടനയെ എന്നും കൈയ്യിൽ മുറുകെ പിടിച്ചവരാണ്. അതിലുള്ള ആത്മീയത വിട്ടു കളയാതെ മുന്നോട്ട് കൊണ്ട് പോകാൻ അവർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഏകദേശം 1946 മുതൽ 1949 വരെയുള്ള കാലയളവിൽ കൂടിയ Constituent Assembly of India യുടെ വീക്ഷണം ഇത്രയും കാലങ്ങൾ കഴിഞ്ഞും മഹത്തരമായി നില നിൽക്കുന്നത് ഇത് ഭാരതമായത് കൊണ്ടാണ്. 24 രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നും മികച്ച ഭാഗങ്ങള്‍ കടമെടുത്ത് പൂര്‍ത്തിയാക്കിയ നമ്മുടെ ഭരണഘടനയ്ക്ക് നൂറ്റാണ്ടുകള്‍ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് ജസ്റ്റിന് ദേവന് രാമചന്ദ്രന് പറഞ്ഞു. ഓരോ പൗരന്റേയും ഉത്തരവാദിത്തങ്ങള്‍ ഭരണഘടന കൃത്യമായി നിര് വ്വചിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. കാലാകാലങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഭരണഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഭരണഘടനയിൽ ഒന്നും നേരിട്ട് define ചെയ്യുകയല്ല, മറിച്ച് അത് എങ്ങനെയൊക്കെ ആകാം എന്നത് പറഞ്ഞു വച്ചിരിക്കുകയാണ്. ആയത് കൊണ്ട് തന്നെ ഇന്നത്തെ സമൂഹത്തിന് വേണ്ട മാറ്റങ്ങൾ കൂട്ടിച്ചേർക്കാൻ തക്കതാണ് നമ്മുടെ ഭരണഘടന എന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിൽ ആരും ചെറിയവനോ വലിയവനോ അല്ലെന്നും എല്ലാവരും രാജാവും രാജ്നിയും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും ഒരേ നിയമം ഇവിടെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബിന്ദു നമ്പ്യാര്‍, ജോസഫ് സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
മതഭീകരവാദവും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സുനില്‍ തീരഭൂമി മോഡറേറ്ററായിരുന്നു. ഷാജിത അസീസ്, ഷാരോണ്‍ സാപിയന്‍, ഫസല്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. മതനിരാസവും മൂല്യച്യുതിയും എന്ന വിഷയത്തില്‍ എറണാകുളം അഹമ്മദീയ മുസ്ലീം ജമായത്തിന്റെ ആഭിമുഖ്യത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.
നവംബര്‍ 4: ഇന്ന് വൈകീട്ട് 5.00൹ മുഖ്യമന്ത്രി വി.ഡി. സതീശന് 10-ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകാരി ശ്രീകുമാരി രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സ്വീഡിഷ്-ഐസ്ലാന്റിക് ഗ്രന്ഥകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ബ്യോര്‍ഗ് അര്നഡോട്ടിര് മുഖ്യാതിഥിയാകും. വൈകീട്ട് 6.00൹ വരികളും സംഗീതവും എന്ന വിഷയത്തില്‍ സംഗീതസംവിധായകരായ ബിജിപാല്‍, ബി.കെ. ഹരിനാരായണന് എന്നിവര്‍ ചര്‍ച്ച നയിക്കും. തുടര്‍ന്ന് കലാസാംസ്കാരിക പരിപാടികള്‍ നടക്കും. നവംബർ 8 വരെയാണ് എറണാകുളത്തപ്പൻ മൈതാനത്ത് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.



































