കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ
2022 സിസംബർ 10-19 വരെ എറണാകുളത്തപ്പൻ മൈതാനത്ത് ആവേശകരമായ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണ അരങ്ങേറിയത്. കഥാകാരന്മാരും കലാകാരന്മാരും നീതിന്യായ-നിയമ പരിപാലന രംഗത്തുള്ളവരും മന്ത്രിമാരും ജനപ്രതിനിധികളും പതിവുപോലെ അതിഥികളായി.
നൂറിലേറെ വിദ്യാലയങ്ങൾ പുസ്തകോത്സവത്തിന് മുമ്പും സജീവമായതോടെ വിദ്യാർത്ഥികളുടെ ചിത്രരചന-സാഹിത്യ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അറുപതിലേറെ പുസ്തക പ്രകാശനങ്ങൾ കണ്ട വേദിയിൽ ഇത്തവണയും മാദ്ധ്യമ പുരസ്‌കാരവും ബാലാമണിയമ്മ പുരസ്‌കാരവും വേദിയിലേയും സദസ്സിലേയും പ്രമുഖരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധ നേടി.
- Published in News & Events