അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണാർത്ഥം നടത്തുന്ന കഥാരചനാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിക്കുന്നു. 1200 വാക്കിൽ കൂടാത്ത കഥകൾ ആഗസ്റ്റ് 20ന് മുമ്പായി അയക്കുക. രചനകൾ മുമ്പ് അച്ചടി ഫേസ്ബുക്ക് വാട്ട്സ് ആപ്പ് മാധ്യമങ്ങളിൽവന്നവയാകരുത്. തെരഞ്ഞെടുത്ത കൃതികൾ പുസ്തകമായി പ്രസിദ്ധീകരിക്കും.apsbooks1997@gmail.com9074097212

അനുസ്മരണം

ലോക മാതൃഭാഷാ ദിനം ഫെബ്രുവരി-21, ചൊവ്വ. രാവിലെ 11മണി എസ്ആർവി സ്‌കൂൾ, എറണാകുളം

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 25-ാം വർഷത്തിൽ 2022 സിസംബർ 10-19 വരെ എറണാകുളത്തപ്പൻ മൈതാനത്ത് ആവേശകരമായ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണ അരങ്ങേറിയത്. കഥാകാരന്മാരും കലാകാരന്മാരും നീതിന്യായ-നിയമ പരിപാലന രംഗത്തുള്ളവരും മന്ത്രിമാരും ജനപ്രതിനിധികളും പതിവുപോലെ അതിഥികളായി. നൂറിലേറെ വിദ്യാലയങ്ങൾ പുസ്തകോത്സവത്തിന് മുമ്പും സജീവമായതോടെ വിദ്യാർത്ഥികളുടെ ചിത്രരചന-സാഹിത്യ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അറുപതിലേറെ പുസ്തക പ്രകാശനങ്ങൾ കണ്ട വേദിയിൽ ഇത്തവണയും മാദ്ധ്യമ പുരസ്‌കാരവും ബാലാമണിയമ്മ പുരസ്‌കാരവും വേദിയിലേയും സദസ്സിലേയും പ്രമുഖരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധ നേടി.

TOP