പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഓർമ്മയ്ക്ക് കഥാരചന മത്സരം.
18 വയസ്സിൽ താഴെ ഉള്ളവർക്ക് ജൂനിയർ വിഭാഗാത്തിലും മുകളിലുള്ളവർക്ക് സീനിയർ വിഭാഗാത്തിലും മാത്സരിക്കാം.
1200 വാക്കിൽ കൂടരുത്.
2022 ഒക്ടോബർ 20ന് മുമ്പായി കൺവീനർ,
അന്താരാഷ്ട്ര പുസ്തകോത്സവസമിതി,
കലൂർ ടവേഴ്സ്, കലൂർ – 682 017
എന്ന വിലാസത്തിൽ അയക്കുക.
രചനകൾ മുൻപ് അച്ചടി- ഫേസ്ബുക്ക്- വാട്ട്സാപ്പ് മാദ്ധ്യമങ്ങളിൽ വന്നവയാകരുത്.
പുരസ്കാരമായി പ്രശസ്തിപാത്രവും ഫലകവും, തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും.
Pusthakotsavam Office:
Phone : 90740 97212
“Azadi Ka Amrit Mahotsav” ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ “ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിസ്മരിക്കപ്പെട്ട നായകരും, സംഭവങ്ങളും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു പുസ്തകോത്സവ സമിതി പ്രസിദ്ധീകരിച്ച “സ്വാതന്ത്ര്യ സമരവും, കേരളവും: അറിയപ്പെടാത്ത ഏടുകൾ” എന്ന പുസ്തകത്തിലെ രചനകളെ ആസ്പദമാക്കിയുള്ള ചർച്ചകളും രണ്ടു ദിവസത്തെ സെമിനാറിൽ ഉണ്ടായിരിക്കുന്നതാണ്..
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില് ലോക പുസ്തക ദിനം ആചാരിച്ചു. ഡോ.ഗോപിനാഥ് പനങ്ങാടിൻ്റെ അദ്ധ്യക്ഷതയില് കലൂർ ടവേഴ്സിൽ ചേർന്ന യോഗത്തില് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. ഇ.എം.ഹരിദാസ്, ജി.കെ.പിള്ള തെക്കേടത്ത്, ഡോ.ശാലിനി.പി, രാമചന്ദ്രന് പുറ്റുമാനൂര്, ശ്രീകല എം.എസ്, ശിവപ്രസാദ് തമ്പുരാൻ തുടങ്ങിയവർ സംസാരിച്ചു.




