വായനാ മധുരത്തിൽ ഓരോ വിദ്യാലയത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് 300 രൂപയുടെ വീതം പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു. പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ ആസ്വാദനക്കുറിപ്പ് എഴുതണം. മികച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനവും അന്താരാഷ്ട്ര പുസ്തകോ ത്സവ വേദിയിൽ വച്ച് സമ്മാനിക്കും. ഈ വർഷം 200ലധികം വിദ്യാലയങ്ങളിൽ കുട്ടികളുടെ പുസ്തകോത്സവവും വായനാ മധുരവും നടക്കും.
